Cab Cochi

Cab Cochi Cab Cochi provides safe and reliable 24 hour taxi hiring services

09/01/2026

അന്താരാഷ്ട്ര നിയമങ്ങളെയും മാനവികതയെയും നോക്കുകുത്തിയാക്കി ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയിരിക്കുന്നു. നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും ബന്ദികളാക്കിയതിലൂടെ തങ്ങൾ ലോകത്തെ ഏറ്റവും വലിയ അധിനിവേശസേനയാണെന്ന് അമേരിക്ക ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കാരക്കാസിൽ അമേരിക്ക നടത്തിയ നേരിട്ടുള്ള ഈ ഭീകരാക്രമണം ജനാധിപത്യം സംരക്ഷിക്കാനല്ല, മറിച്ച് വെനസ്വേലയുടെ മണ്ണിലെ എണ്ണ സമ്പത്ത് കൈക്കലാക്കാൻ വേണ്ടി മാത്രമാണ്. ഇറാഖിലും ലിബിയയിലുമെല്ലാം നമ്മൾ കണ്ട അതേ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ ആവർത്തനമാണിത്.

ഹ്യൂഗോ ഷാവേസിനെ നെഞ്ചേറ്റുന്ന വെനസ്വേലയെ തകർക്കാൻ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുകയാണ്. കോടികൾ പണമായി നൽകി ഒറ്റുകാരെ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും നടത്തിയ എല്ലാ ഗൂഢാലോചനകളും മഡ്യൂറോയുടെ പിന്നിലണിനിരന്നുകൊണ്ട് ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ, ഒടുവിൽ അമേരിക്ക നേരിട്ട് യുദ്ധത്തിനിറങ്ങിയിരിക്കുന്നു. സ്വതന്ത്രമായ ഒരു ജനതയെയും അവരുടെ ഭരണാധികാരിയെയും കീഴ്പ്പെടുത്താൻ ക്രിമിനൽ സംഘത്തെപ്പോലെ പെരുമാറുന്ന വാഷിംഗ്ടണിലെ ഭരണാധികാരികൾ ജനാധിപത്യത്തിന് കളങ്കമാണ്. തങ്ങളുടെ രാജ്യം ലോകത്തിന് മുന്നിൽ ഒരു ഭീകരരാഷ്ട്രമായി മാറുന്നതിൽ ഓരോ അമേരിക്കൻ പൗരനും ലജ്ജിക്കേണ്ടി വരുന്ന സാഹചര്യമാണിത്.

ഈ കടന്നാക്രമണം വെനസ്വേലൻ ജനതയുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണമാണ്. സൈമൺ ബൊളിവറിന്റെയും ഷാവേസിന്റെയും പിൻഗാമികൾ ആയുധബലത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. തടവറയിലാണെങ്കിലും മഡ്യൂറോ ഉയർത്തിപ്പിടിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഓരോ വെനസ്വേലൻ തെരുവിലും അലയടിക്കും. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ തങ്ങളുടെ കാൽക്കീഴിലാക്കാമെന്ന അമേരിക്കൻ മോഹങ്ങൾക്ക് വിഘാതമായി നിൽക്കുന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഈ കിരാത നടപടിക്ക് പിന്നിൽ.

ഈ അനീതിക്കെതിരെ ലോകം മൗനം വെടിയണം. ഒരു രാജ്യത്തെയും അവിടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയെയും ഇത്തരത്തിൽ വേട്ടയാടാൻ അമേരിക്കയ്ക്ക് ആരും അധികാരം നൽകിയിട്ടില്ല. കാരക്കാസിലെ ആക്രമണത്തിൽ ഓരോ തുള്ളി രക്തത്തിനും ആഗോള ഭീകരർ മറുപടി പറയേണ്ടി വരും. ഇപ്പോഴും വെനസ്വേലയുടെ പരമാധികാരത്തിനായി പൊരുതുന്നവർക്കൊപ്പമാണീ ലോകം. അതുകൊണ്ടുതന്നെ പൊരുതുന്ന വെനസ്വേലൻ ജനതയ്ക്കൊപ്പം ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെയും ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധങ്ങൾ ഉയരേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

24/12/2025

Celebrating my 6th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

18/07/2025
18/07/2025

കെട്ടിവലിക്കൽ

സാധാരണയായി ഒരു അപകടം സംഭവിച്ചതോ, ഏതെങ്കിലും യാന്ത്രിക തകരാറുകളളതോ ആയ വാഹനങ്ങളാണ് റിപ്പയർ ചെയ്യുന്നതിന് അടുത്ത വർക്ക്ഷോപ്പിലേക്ക് എത്തിക്കുന്നതിനായി കെട്ടി വലിക്കേണ്ടി വരുന്നത്.

കൂടാതെ നിയമപരമായി ടാക്സ് ഇളവിന് അപേക്ഷിച്ച് നിർത്തിയിട്ട വാഹനം കൃത്യമായ അനുമതിയോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടി വരുമ്പോഴും കെട്ടിവലിക്കേണ്ടി വരാറുണ്ട്.

2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്.
1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.

2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.

3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.

4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.

5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് " ON TOW " അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.

കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുക.

09/07/2025

തേഞ്ഞ ടയർ ഉപയോഗിച്ച് വാഹനമോടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകൾ വളരെ ഗുരുതരമാണ്. ടയറുകൾ, വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാൽ, അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നന്നത് അനിവാര്യമാണ്. താഴെപ്പറയുന്ന കാരണങ്ങൾ ഇതിൽ പ്രധാനമാണ്.

റോഡിൽ ഗ്രിപ്പ് കുറയുന്നു: ടയർ തേയ്മാനം കൂടുമ്പോൾ, പ്രത്യേകിച്ച് നനഞ്ഞ റോഡുകളിൽ, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് വർദ്ധിപ്പിക്കുകയും, തെന്നി മാറാനുള്ള സാധ്യതയും പലമടങ്ങ് ഉയർത്തുകയും ചെയ്യും.

ടയർ പൊട്ടാനുള്ള സാധ്യത: തേയ്മാനമുള്ള ടയറുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുണ്ട്. ഉയർന്ന വേഗത്തിൽ ടയർ പൊട്ടുകയാണെങ്കിൽ, വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും, ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം.

നിയന്ത്രണക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുമ്പോൾ, വാഹനം നിയന്ത്രിക്കാനും സ്റ്റീയർ ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മോശം കാലാവസ്ഥയിൽ ഹൈഡ്രോപ്ലയിനിംഗ് സംഭവിച്ച് അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ബ്രേക്കിംഗ് ദൂരമുയരുന്നു: ബ്രേക്ക് ചെയ്യുമ്പോൾ, പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചതിന് ശേഷമേ വാഹനം നിൽക്കൂ. ഇത്, പ്രത്യേകിച്ച് മഴക്കാലത്ത്, അപകട സാധ്യതയെ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.

ഇന്ധനക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഇന്ധനക്ഷമത കുറയ്ക്കുന്നു, അതിനാൽ ഇന്ധന ചെലവ് വർദ്ധിക്കുകയും ചെയ്യും.

നിയമവിരുദ്ധവും ഇൻഷുറൻസ് പ്രശ്നവും: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ തടസ്സമായി വന്നേക്കാം.

കുതിച്ചു പായുന്ന വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധമാണ് ടയറുകൾ. അവയുടെ സുരക്ഷ ഉറപ്പാക്കുക, യാത്ര സുരക്ഷിതമാക്കുക!

"നാളെ ആവുകിൽ ഏറെ വൈകീടും" – സുരക്ഷയിൽ അലംഭാവം അരുത് !!

09/07/2025
09/07/2025

റോഡാണ് തറവാട്

എളുപ്പവും, സ്വന്തം സൗകര്യവും മാത്രം നോക്കുന്നവർ നിരത്തിലും അതേ സ്വഭാവ വിശേഷങ്ങൾ കാണിക്കും.
റോഡിലെ വളവുകളിലും , ജംഗ്ഷനുകളിലും വീതി കൂടുതൽ ഉണ്ടെന്ന് കരുതി വാഹനം നിർത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. വാഹനം തിരിയുന്ന ഇത്തരം സ്ഥലങ്ങളിൽ റോഡിന് കൂടുതൽ സ്ഥലം നൽകിയിരിക്കുന്നത് വാഹനം അനായാസമായി തിരിയാനും , കാഴ്ചകൾ മറഞ്ഞുള്ള അപകടങ്ങൾ ഒഴിവാക്കാനും ആണ്.

എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം നിർത്തിയിടണം എന്നുള്ളതും. പല അപകടങ്ങളുടെയും കാരണം ചികയുമ്പോൾ ഒറ്റനോട്ടത്തിൽ നിഷ്കളങ്കമെന്ന് തോന്നിക്കാവുന്ന രീതിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ പങ്ക് വലുതാണ്.

ഡ്രൈവിംഗ് റെഗുലേഷൻ 22 പ്രകാരം ഒരു വളവിന് സമീപമോ കാഴ്ച തടസ്സപ്പെടുന്നിടത്തോ തെറ്റായ ദിശയിലെ പാർക്ക് ചെയ്യുന്നത് കുറ്റകരമാകുന്നു.


Address

Nedumbasarrey
683572

Telephone

+919656799592

Website

Alerts

Be the first to know and let us send you an email when Cab Cochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cab Cochi:

Share

Category