22/08/2026
https://www.facebook.com/share/1DkoQPtLUm/
സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം: പരാതിപ്പെടേണ്ടത് എവിടെ എങ്ങനെ, ഏതെല്ലാം കുറ്റത്തിന് എത്ര പിഴ? ലൈസൻസ് എപ്പോൾ പോകും?
എങ്ങനെയാണ് പരാതിപ്പെടേണ്ടത്, എന്തൊക്കെയാണ് ഇതിന്റെ നിയമങ്ങൾ?" എന്നാണ്. അതിനുള്ള കൃത്യമായ നിയമ വകുപ്പുകളും ശിക്ഷകളും വഴികളും താഴെ നൽകുന്നു:
📍മോശം പെരുമാറ്റവും ശിക്ഷാ വകുപ്പുകളും (MVD Act & Rules)
1. യാത്രക്കാരോട് തട്ടിക്കയറലും അസഭ്യം പറയലും (Section 177)
* കുറ്റം: കണ്ടക്ടറോ ഡ്രൈവറോ യാത്രക്കാരോട് മോശമായി സംസാരിക്കുക, ചീത്ത വിളിക്കുക, ഭീഷണിപ്പെടുത്തുക, വഴിയിൽ ഇറക്കിവിടുക.
* ശിക്ഷ: ആദ്യത്തെ കുറ്റത്തിന് ₹500 രൂപ പിഴ. കുറ്റം ആവർത്തിച്ചാൽ ₹1,500 രൂപ വരെ പിഴ ഈടാക്കാം.
2. കണ്ടക്ടറുടെ ഡ്യൂട്ടി വീഴ്ചകൾ (Section 178)
* കുറ്റം: ടിക്കറ്റ് നൽകാതിരിക്കുക, ബാക്കി പൈസ തരാതെ തർക്കിക്കുക, സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരോട് അനാദരവോടെ പെരുമാറുക.
* ശിക്ഷ: നിയമപ്രകാരം ₹500 രൂപ വരെ പിഴ.
* കുറ്റം: ബസുകൾ സ്റ്റോപ്പിൽ നിർത്താതെ പോവുക, യാത്രക്കാരെ കയറ്റാതിരിക്കുക.
* ശിക്ഷ: ഔദ്യോഗിക നിർദ്ദേശം ലംഘിച്ചതിന് ₹2,000 രൂപ വരെ പിഴ ചുമത്താം.
4. കണ്ടക്ടർ ബാഡ്ജ് / ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ (Kerala MV Rules)
* കുറ്റം: യാത്രക്കാരോട് അപമര്യാദയായും അധിക്ഷേപകരമായും പെരുമാറുക, ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുക, അപകടകരമായ രീതിയിൽ വണ്ടി ഓടിക്കുക, അല്ലെങ്കിൽ മുകളിൽ പറഞ്ഞ കുറ്റങ്ങൾ സ്ഥിരമായി ആവർത്തിക്കുക.
* ശിക്ഷ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് (RTO/MVI) ജീവനക്കാരുടെ ലൈസൻസും കണ്ടക്ടർ ബാഡ്ജും 1 മാസം മുതൽ 3 മാസം വരെ സസ്പെൻഡ് ചെയ്യാൻ പൂർണ്ണ നിയമപരമായ അധികാരമുണ്ട്.
കൂടാതെ ഇവർ IDTR-ൽ പോയി 5 ദിവസത്തെ സ്വഭാവ ലബോറട്ടറി പരിശീലനം നിർബന്ധമായും പൂർത്തിയാക്കേണ്ടി വരും.
📍 പരാതിപ്പെടാൻ നിങ്ങൾ ചെയ്യേണ്ടത്:
1. വണ്ടിയുടെ നമ്പർ കൃത്യമായി കുറിച്ചെടുക്കുക (KL നമ്പരും, സാധ്യമെങ്കിൽ റൂട്ട് ബോർഡിന്റെ ചിത്രവും).
2. സംഭവം നടന്ന തീയതി, സമയം, സ്ഥലം.
3. നിങ്ങളെ ചീത്ത വിളിക്കുകയോ തട്ടിക്കയറൂകയോ ചെയ്യുമ്പോൾ ഫോണിൽ ഓഡിയോയോ/വീഡിയോയോ റെക്കോർഡ് ചെയ്യാൻ സാധിച്ചാൽ അത് ഏറ്റവും ശക്തമായ തെളിവാണ്.
📩 പരാതി നൽകേണ്ട ഔദ്യോഗിക വഴികൾ:
📍1: ഇമെയിൽ വഴി (ഏറ്റവും വേഗതയേറിയ വഴി -
കേരള ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഔദ്യോഗിക ഇമെയിലിലേക്ക് പരാതി അയക്കുക.
* Email ID: [email protected]
📍എങ്ങനെ അയക്കണം: സബ്ജക്റ്റിൽ (Subject) "Complaint against bus misconduct - Vehicle No: [വണ്ടിയുടെ നമ്പർ]" എന്ന് എഴുതുക. നിങ്ങളുടെ പരാതിയും തെളിവുകളും (ഫോട്ടോ/വീഡിയോ) ഇതിൽ അറ്റാച്ച് ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പരും വെക്കുക.
📍* വാട്സ്ആപ്പ് വഴി MVD ഔദ്യോഗിക വാട്സാപ്പ് നമ്പർ (WhatsApp)
ഫോണിൽ ടൈപ്പ് ചെയ്ത് തെളിവുകൾ സഹിതം വേഗത്തിൽ അയക്കാൻ വാട്സ്ആപ്പ് സംവിധാനമുണ്ട്.
* Official WhatsApp No: +91 9188961100
* ഇതിലേക്ക് വണ്ടിയുടെ നമ്പർ, സ്ഥലം, നിങ്ങളുടെ പരാതി എന്നിവ ഫോട്ടോ/വീഡിയോ സഹിതം മെസ്സേജ് അയക്കുക.
📍മൂന്നാമത്തെ വഴി: MVD ഓൺലൈൻ വെബ്സൈറ്റ് പോർട്ടൽ
* Link: [keralamvd.gov.in](https://smartweb.keralamvd.gov.in/kmvdnew_audit/services/complaints/comp.php)
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഓടുന്ന സ്വകാര്യ ബസോളികളോട് യാതൊരു സഹതാപവും കാണിക്കേണ്ടതില്ല... റോഡുകൾ പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണ്.... സുരക്ഷിതമായി യാത്ര ചെയ്യാൻ ഉള്ളതാണ്..