25/10/2024
ത്രയം ..ആരണ്യകാണ്ഡം , സൂപ്പർ ഡീലക്‌സ് , മാനഗരം ഒക്കെ പോലെ തമിഴിൽ കണ്ടു വരുന്ന പടങ്ങളുടെ പാറ്റേണിൽ ഒരു മലയാള സിനിമ . സത്യം പറയാം നല്ല ഗംഭീരമായി ചെയ്തു വച്ചിട്ടുണ്ട് . ധ്യാൻ ഉൾപ്പെടെയുള്ള ഇതിലെ പല അഭിനേതാക്കളും ചെയ്തു വന്നുകൊണ്ടിരിക്കുന്ന പടങ്ങളുടെ രീതിയിൽ നിന്ന് പൂര്ണ്ണമായി മാറി നിൽക്കുന്ന ഈ സിനിമ , സത്യത്തിൽ എന്നിലെ പ്രേക്ഷകനെ സംബന്ധിച്ചു തികച്ചും അപ്രതീക്ഷിതമായ ഒന്നായിരുന്നു . നല്ല ക്വാളിറ്റി ഉള്ളൊരു പടം നല്ല ഗാംമഭീരമായി തന്നെ ചെയ്തു വച്ചിട്ടുണ്ട് . പിന്നണിയിൽ പ്രവർത്തിച്ചവക്കു എല്ലാ അഭിനന്ദനങ്ങളും