KSRTC BUS FANS CLUB

KSRTC BUS FANS CLUB A Small Community Of All Kerala KSRTC Bus Fans

ഉടൻ വരുന്നു.....കേരളത്തിലേക്ക് 950 പുത്തൻ ഇ-ബസുകൾ.....കേന്ദ്രം തരാൻ സന്നദ്ധമായിട്ടും കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വേണ്ടെ...
26/05/2026

ഉടൻ വരുന്നു.....

കേരളത്തിലേക്ക് 950 പുത്തൻ ഇ-ബസുകൾ.....

കേന്ദ്രം തരാൻ സന്നദ്ധമായിട്ടും കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വേണ്ടെന്നുവച്ച 950 പുതിയ ഇലക്ട്രിക് ബസുകൾ നേടിയെടുക്കാൻ പുതിയ UDF സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ KSRTC യോട് ആവശ്യപ്പെട്ടു.

പി.എം ഇ ബസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ഇ ബസ് നൽകാൻ 2024 ലാണ് കേന്ദ്രം സമ്മതമറിയിച്ചത്. എന്നാൽ കഴിഞ്ഞ സർക്കാർ ഈ പദ്ധതി വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഇ-ബസുകൾ ഓടിക്കാൻ ഉള്ള ഡ്രൈവർമാരെ ബസ് കമ്പനി തന്നെ ചുമതലപെടുത്തും. കിലോമീറ്ററിന് 54 രൂപയാണ് വാടക. 22 രൂപ കേന്ദ്രം നൽകും. ബാക്കി 32 രൂപ സംസ്ഥാനം നൽകി കണ്ടക്ടറെയും വയ്ക്കണം.

കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 ബസുകൾ വീതവും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 ബസുകൾ വീതവും ചേർത്തല, കായംകുളം, കോട്ടയം പട്ടണങ്ങൾക്ക് 50 ബസുകൾ വീതവും നൽകാൻ ആയിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കെ, ഇത്രയും സൗജന്യങ്ങളോടെ ഇ-ബസ് കിട്ടിയാൽ സർക്കാരിന് അനുഗ്രഹമാകും.

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

തിരഞ്ഞെടുപ്പ് കാലത്ത് UDF പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിലെ വാഗ്ദാനങ്ങളിൽ ഒന്നായ KSRTC ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്...
18/05/2026

തിരഞ്ഞെടുപ്പ് കാലത്ത് UDF പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിലെ വാഗ്ദാനങ്ങളിൽ ഒന്നായ KSRTC ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര 2026 ജൂൺ 15 മുതൽ നടപ്പാക്കും. വിശദമായ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്......

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

പുതിയ കേരള ഗതാഗത മന്ത്രി ശ്രീ സി.പി. ജോണിന് സ്നേഹം നിറഞ്ഞ ആശംസകള്‍. നല്ലൊരു ഗതാഗത മന്ത്രി ആകാൻ അദ്ദേഹത്തിന് സാധിക്കട്ടെ....
18/05/2026

പുതിയ കേരള ഗതാഗത മന്ത്രി ശ്രീ സി.പി. ജോണിന് സ്നേഹം നിറഞ്ഞ ആശംസകള്‍. നല്ലൊരു ഗതാഗത മന്ത്രി ആകാൻ അദ്ദേഹത്തിന് സാധിക്കട്ടെ....

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

നിയുക്ത കേരള പ്രതിപക്ഷ നേതാവ് ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ആശംസകള്‍. നല്ലൊരു പ്രതിപക്ഷ നേതാവാകാൻ അദ്ദേഹത്തിന് സാധിക...
14/05/2026

നിയുക്ത കേരള പ്രതിപക്ഷ നേതാവ് ശ്രീ പിണറായി വിജയന് സ്നേഹം നിറഞ്ഞ ആശംസകള്‍. നല്ലൊരു പ്രതിപക്ഷ നേതാവാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ....

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ ...
14/05/2026

നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ.....

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

KSRTC യിൽ ജെൻഡർ ടിക്കറ്റിംഗ് പ്രാബല്യത്തിൽ......KSRTC യിൽ ജെൻഡർ ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ETM മെഷീൻ വഴി...
08/05/2026

KSRTC യിൽ ജെൻഡർ ടിക്കറ്റിംഗ് പ്രാബല്യത്തിൽ......

KSRTC യിൽ ജെൻഡർ ടിക്കറ്റിംഗ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ETM മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരെ പുരുഷൻ/സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ (09.05.2026 ശനിയാഴ്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനത്തിന്റെ ആദ്യ ഘട്ട നടപടി ആണ് ഇത്.

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LSgMO56C17hKJUTMBN3XIt?mode=gi_t

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയിൽ വിശപ്പ് വന്നാൽ ഇനി എങ്ങും അലയേണ്ട. ഭക്ഷണം നിങ്ങളുടെ സീറ്റിലെത്തും.......കെഎസ്ആർടിസി യാത്...
29/01/2026

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടയിൽ വിശപ്പ് വന്നാൽ ഇനി എങ്ങും അലയേണ്ട. ഭക്ഷണം നിങ്ങളുടെ സീറ്റിലെത്തും.......

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി വിശപ്പകറ്റാൻ ബസ് സ്റ്റാൻഡുകളിൽ അലയേണ്ടതില്ല. യാത്രക്കാർക്ക് തങ്ങളുടെ സീറ്റിലിരുന്ന് തന്നെ ഭക്ഷണം ആസ്വദിച്ച് കഴിക്കാം. ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ ഭക്ഷണം ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.

കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന വെബ്സൈറ്റിൽ തന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓപ്‌ഷൻ നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് PNR നമ്പർ ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഇനി ഓർഡർ ചെയ്യാം. യാത്രക്കിടയിൽ ലളിതമായി കഴിക്കാവുന്ന ഫുഡ് റാപ്പുകളാണ് ഓർഡർ ചെയ്‌താൽ കിട്ടുക.

ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായി മാനേജ് ചെയ്യുന്ന രീതിയിലാണ് റെയിൽ റോൾസ് ഫുഡ് റാപ്പുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം പാക്ക് ചെയ്യുന്നതും വേസ്റ്റ് ഡിസ്പോസ് ചെയ്യുന്നതും എങ്ങനെയെന്ന് ബസിനുള്ളിലെ ടിവിയിലൂടെ കാണിക്കും. ഈ വേസ്റ്റ് കമ്പനി തന്നെ നീക്കം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം ആവശ്യമെങ്കിൽ നേരിട്ട് സീറ്റിലേക്ക് എത്തിക്കും. അല്ലെങ്കിൽ സ്റ്റേഷൻ ഔട്ട്‌ലെറ്റിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 10 ബസ് സ്റ്റേഷനുകളിൽ ആണ് റെയിൽ റോൾസിന്‍റെ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. ആദ്യ ഔട്ട്ലെറ്റ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ കൊട്ടാരക്കര, കൊല്ലം, എറണാകുളം ഡിപ്പോകളിലും ഫെബ്രുവരിയിൽ ആലുവ, ആലപ്പുഴ, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം ഡിപ്പോകളിലും ഔട്ട്ലെറ്റ് തുറക്കും.

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/ILo5O31rK4jEiBJpi07WRF?mode=ac_t

KSRTC മാത്രം വെള്ള അടിക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.....സ്വിഫ്റ്റ് ഡീലക്സ് ബസുകൾ വെള്ളയിൽ മുങ്ങിയിട്ടുണ്ട്. ചിലരുടെ ല...
25/01/2026

KSRTC മാത്രം വെള്ള അടിക്കുന്നില്ല എന്ന പരാതി ഇനി വേണ്ട.....

സ്വിഫ്റ്റ് ഡീലക്സ് ബസുകൾ വെള്ളയിൽ മുങ്ങിയിട്ടുണ്ട്. ചിലരുടെ ലോജിക്ക് വെച്ച് ഇനി മുതൽ സ്വിഫ്റ്റ് ഡീലക്സ് ബസുകൾ അപകടത്തിൽ പെടുന്നത് കുറയുമായിരിക്കും.......

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗙𝗮𝗰𝗲𝗯𝗼𝗼𝗸 𝗚𝗿𝗼𝘂𝗽:

https://www.facebook.com/groups/1084930600433783/?ref=share&mibextid=NSMWBT

𝗝𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 𝗚𝗿𝗼𝘂𝗽:

https://chat.whatsapp.com/LkQ4LZzE1DrK3RZntGbXqF

📸 Respective Owner

Address

Alappuzha

Website

Alerts

Be the first to know and let us send you an email when KSRTC BUS FANS CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC BUS FANS CLUB:

Share